info@hellomalayali.com
14 NOVEMBER 2019 Thursday 10:49:05
Latest News:
കാർഡില്ലാതെ പണമെടുക്കാൻ 10 ലക്ഷം കേന്ദ്രങ്ങളുമായി എസ്ബിഐ.
കാർഡില്ലാതെ പണമെടുക്കാൻ 10 ലക്ഷം  കേന്ദ്രങ്ങളുമായി എസ്ബിഐ.

ജയ്പുർ ∙ എടിഎം (ഡെബിറ്റ്) കാർഡ് ഇല്ലാതെ പണമെടുക്കാവുന്ന യോനോ കാഷ്പോയിന്റ് എടിഎമ്മുകൾ വ്യാപകമാക്കുമെന്ന് എസ്ബിഐ. 10 ലക്ഷം യോനോ പോയിന്റുകൾ ഒന്നര വർഷത്തിനകം സ്ഥാപിക്കുമെന്നു ചെയർമാൻ രജ്നീഷ് കുമാർ പറഞ്ഞു. മൊബൈൽ ഫോണുകളിലൂടെ ഉപയോഗിക്കുന്ന ആപ്പ് ആയ എസ്ബിഐ യോനോ, പണം പിൻവലിക്കാനും ബില്ലടയ്ക്കാനും കൈമാറ്റം നടത്താനുമൊക്കെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. ഡെബിറ്റ് കാർഡുകൾ ഇല്ലാതാക്കാൻ നീക്കമില്ല. എന്നാൽ 
യോനോ പോലെ ഡിജിറ്റൽ മാർഗങ്ങൾ കൂടുതൽ വ്യാപകമാകുമ്പോൾ സ്വാഭാവികമായും കാർഡ് ഉപയോഗം കുറയും.






 


MORE IN LATEST NEWS...
Right Ad
Right Ad