info@hellomalayali.com
14 NOVEMBER 2019 Thursday 10:59:22
Latest News:
ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം, ആളപായമില്ല.
ശ്രീശാന്തിന്റെ വീട്ടിൽ തീപിടിത്തം, ആളപായമില്ല.

കൊച്ചി∙ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിൽ ഉള്ള വീട്ടിൽ തീപിടിത്തം. ഒരു മുറി മുഴുവൻ കത്തിനശിച്ചു. ശനിയാഴ്ച വെളുപ്പിന് 2 മണിക്കാണ് സംഭവം,ആളപായമില്ല. സംഭവ സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിൻ്റെ താഴത്തെ നിലയിലെ മുറിയിലാണ് തീപിടിത്തം ഉണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട അയൽവാസികളാണ് ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചത്. തൃക്കാക്കര, ഗാന്ധിനഗര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റെത്തി വീട്ടിൽ കുടുങ്ങിയ ശ്രീശാന്തിൻ്റെ ഭാര്യയെയും കുട്ടിയുമുള്‍പ്പെടെ ഉള്ളവരെ ഗ്ലാസ് തുറന്ന് പുറത്തെത്തിക്കുകയായിരുന്നു. തീ പൂര്‍ണമായും അണച്ചു. 





 


MORE IN LATEST NEWS...
Right Ad
Right Ad